അങ്കമാലി: യുവാക്കൾ തമ്മിലുള്ള വഴക്ക് തീർക്കാൻ മധ്യസ്ഥനായെത്തിയ സുഹൃത്തിനെ ക്രൂരമായി മർദിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. അങ്കമാലി അങ്ങാടിക്കടവ് വട്ടപ്പറമ്പൻ വീട്ടിൽ ജോഫിൻ (24), പാലിയേക്കര ചക്കാട്ടി വീട്ടിൽ ആകാശ് (24), അങ്ങാടിക്കടവ് കൊല്ലംപറമ്പിൽ വീട്ടിൽ കണ്ണൻ (24), പാറക്കവീട്ടിൽ ഷിനു (25) എന്നിവരെ അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി കിടങ്ങൂർ പള്ളിപ്പാട്ട് വീട്ടിൽ മാർട്ടിനെയാണ് (40) ഈ മാസം ആറിന് അങ്കമാലി അങ്ങാടിക്കടവ് ഭാഗത്തുെവച്ച് വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. സാരമായി പരിക്കേറ്റ മാർട്ടിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പ്രതിയായ ജോഫിനും മാർട്ടിെൻറ സുഹൃത്തും തമ്മിലുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ മാർട്ടിൻ ശ്രമിച്ചതിലെ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ ജില്ല റൂറൽ എസ്.പി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ഊർജിത അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
കണ്ണൻ അങ്കമാലി പൊലീസ് സ്റ്റേഷനിലെ അടിപിടിക്കേസിലും കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലും ഷിനു അടിപിടിക്കേസിലെയും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സബ് ഇൻസ്പെക്ടർ എൽദോ പോൾ, സി.പി.ഒമാരായ ദിലീപ് കുമാർ, വിജീഷ്, പ്രസാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.