ആലുവ: റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ മൂന്ന് സ്ത്രീകൾ ഉൾപ്പടെ നാല് പേർ റൂറൽ പൊലീസിന്റെ പിടിയിലായി. ഒഡീഷ ദുർഗാപ്രസാദ് ഗാവിൽ ചന്ദൻ നായിക്ക് (35), ഉദയഗിരി ഗാവിൽ നിരാണെ (45), മന്ദാകിനി (35), പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂരിലേക്ക് കൊണ്ടുവന്ന കഞ്ചാവ് സ്ത്രീകളുടെ ബാഗിൽ പ്രത്യേകം പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. സൗത്ത് വാഴക്കുളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ വീട്ടിൽ നിന്നും 26 ഗ്രാം എം.ഡി.എം.എയും, രണ്ട് കിലോ കഞ്ചാവും പിടികൂടിയിരുന്നു. ഇതിന്റെ തുടരന്വേഷണ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകൾ ഉൾപ്പെടുന്ന കഞ്ചാവ് കടത്ത് സംഘം പിടിയിലായത്.
ഇതുമായി ബന്ധപ്പെട്ട് പോഞ്ഞാശേരി ചെമ്പരത്തിക്കുന്ന് തെക്കേ വായാടത്ത് വീട്ടിൽ അജ്മൽ, മണ്ണൂപ്പറമ്പൻ വീട്ടിൽ മുഹമ്മദ് അസ്ലം, ചേലാട്ടുകുളം ഉള്ളാട്ടുകുട്ടി വീട്ടിൽ മുഹമ്മദ് ജാഷിൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ജാഷിന്റെ പക്കൽ നിന്ന് അഞ്ചര ഗ്രാം എം.ഡി.എം.എ പിടികൂടി. ഇവർക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം.
ഡിസ്ട്രിക്ട് ആൻറി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ്, തടിയിട്ട പറമ്പ് പൊലീസ്, ആലുവ പൊലീസ് തുടങ്ങിയവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർമാരായ എം.എം. മഞ്ജു ദാസ്, വി.എം.കേഴ്സൻ, എസ്.ഐമാരായ പി.ടി.ലിജിമോൾ, വി.എം. റാസിഖ്, കെ. ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒമാരായ കെ.എസ്. സ്നേഹലത, ഹിൽമത്ത്, കെ.കെ. ഷിബു, ജയൻ, സി.പി.ഒമാരായ അരുൺ.കെ. കരുണൻ, റോബിൻ ജോയി, പി.എസ്. ജീമോൻ, എം. ശ്രീകാന്ത്, രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.