നാലുവയസ്സുകാരനെ മര്‍ദിച്ചു, മറ്റൊരു കുട്ടിയെ വിറ്റെന്ന് സംശയം

പത്തനംതിട്ട: മാസങ്ങള്‍ മാത്രം പ്രായമായ കുട്ടിയെ വിൽപന നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ അന്വേഷണത്തിന് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ്. അടൂർ സ്വദേശിനിയുടെ ആദ്യ വിവാഹത്തിലുണ്ടായ നാലുവയസ്സുകാരനായ മകന്റെ കൈ രണ്ടാനച്ഛന്‍ തല്ലിയൊടിച്ചെന്ന സംഭവത്തിലും അന്വേഷണം നടത്താൻ അടൂര്‍ എസ്.എച്ച്.ഒയോട് കമ്മിറ്റി ഉത്തരവിട്ടു.

ആദ്യവിവാഹത്തില്‍ ജനിച്ച നാലുവയസ്സുള്ള കുട്ടിയെ അമ്മയോടെപ്പം ഉള്ളയാള്‍ ദേഹോപദ്രവം ഏല്പിച്ചതായും കൈക്ക് ഒടിവ് സംഭവിച്ച് പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണെന്നുമുള്ള വിവരം സി.ഡബ്ല്യു.സിക്ക് ലഭിച്ചിരുന്നു.

ഇവരെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇളയ കുട്ടിയെ വളര്‍ത്താൻ കൊല്ലത്തെ സഹോദരിയെ ഏൽപിച്ചിരിക്കുകയാണെന്ന മറുപടിയാണ് സ്ത്രീക്കൊപ്പം താമസിക്കുന്നയാള്‍ നല്‍കിയത്. നിയമപരമായി വിവാഹിതരാണോ എന്നത് ഉൾപ്പെടെ കാര്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടികളാണ് ഇരുവരും നല്‍കിയത്.

പരിക്കേറ്റ കുട്ടി കഴിഞ്ഞത് വൃത്തിഹീനവും മതിയായ ഭക്ഷണവും കിട്ടാത്ത അന്തരീക്ഷത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ അടൂര്‍ പൊലീസിനോടും മൂത്തകുട്ടിയെ ഏറ്റെടുത്ത് സ്ഥാപനത്തിലെത്തിക്കാന്‍ ചൈല്‍ഡ്‌ലൈനിനോടും നിര്‍ദേശിച്ച് സി.ഡബ്ല്യു.സി ഉത്തരവ് നല്‍കിയതെന്ന് ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് അറിയിച്ചു.

Tags:    
News Summary - Four-year-old beaten another child suspected of being sold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.