ഹൈദരാബാദ്: സഹോദരിയുടെ മകനായ നാലുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലെപ്പടുത്തിയ യുവാവിനെതിരെ കേസ്. കുടുംബ ബന്ധം തകരാൻ കാരണം സഹോദരിയാണെന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ കൊലപാതകം.
നാലുവയസുകാരനായ ലക്ഷ്മി നരസിംഹനെയാണ് അമ്മാവൻ വീരേഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കേബിൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നത്.
വീരേഷിന്‍റെ സഹോദരിയും കുടുംബവും രാജീവ് ഗൃഹ കൽപയിലാണ് താമസം. കുട്ടിയെ രാവിലെ വീരേഷ് എടുത്തുകൊണ്ടുപോയി. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഒരു ദിവസത്തിന് ശേഷം ഇന്ദിര സൊസൈറ്റിക്ക് സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നതിനാൽ കുട്ടിയെ തിരിച്ചറിഞ്ഞു.
തുടർന്ന് െപാലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കൊലപ്പെടുത്തിയത് വീരേഷ് ആണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതിയും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. കുറച്ചുദിവസങ്ങളായി സഹോദരി മഹേശ്വരിക്കൊപ്പമാണ് വീരേഷിന്‍റെ ഭാര്യ താമസിക്കുന്നത്. മഹേശ്വരി കാരണമാണ് ഭാര്യ വീട്ടിലേക്ക് മടങ്ങി വരാത്തതെന്നായിരുന്നു വീരേഷിന്‍റെ ആരോപണം. തുടർന്ന് മഹേശ്വരിയോടുള്ള വൈരാഗ്യംമൂലം കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ വീരേഷിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.