മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ

പാലക്കാട്: മാരക മയക്കുമരുന്ന് മെത്താഫെറ്റമിനുമായി പാലക്കാട് നഗരത്തിൽ യുവാക്കൾ പിടിയിൽ. അലനല്ലൂർ സ്വദേശികളായ നാലുപേരാണ് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്. കണ്ണംകുണ്ട് ഹാരിസ് (26), ദിനേഷ് (27), സജു (27), ചന്തപ്പടി ഷെറിൻ (30) എന്നിവരാണ് അറസ്റ്റിലായത്.

കോയമ്പത്തൂരിൽനിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നാണ് പാലക്കാട് - കോഴിക്കോട് ബൈപാസിൽ നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടിയത്.അമിതവേഗത്തിൽ വന്ന വാഹനം സംശയം തോന്നി പൊലീസ് തടയുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോഴാണ് കൊറിയർ രൂപത്തിൽ ചില്ല് ഗ്ലാസുകളിൽ ഒളിപ്പിച്ച നിലയിൽ 150 ഗ്രാം മെത്താഫെറ്റമിൻ കണ്ടെത്തിയത്.

സ്വന്തം ഉപയോഗത്തിനാണോ വിൽപനക്ക് എത്തിച്ചതാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ജില്ലയിൽ വരും ദിവസങ്ങളിലും വാഹന പരിശോധന വ്യാപകമാക്കുമെന്നും പൊലീസ് വ്യക്തമാക്കി. ടൗൺ നോർത്ത് എസ്.ഐ രാജേഷ്, പ്രൊബേഷൻ എസ്‌.ഐ തോമസ്, എസ്‌.ഐ നന്ദകുമാർ, സീനിയർ സി.പി.ഒമാരായ ജ്യോതികുമാർ, പി.എസ്. സലീം, സന്തോഷ്‌ കുമാർ, സി.പി.ഒമാരായ എൻ. സായൂജ്, സുരേഷ്‌ കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Four youths arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.