സ്പൈസസ് പാർക്കിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കട്ടപ്പന: കേന്ദ്ര സർക്കാർ സ്ഥാപനമായ പുറ്റടി സ്പൈസസ് പാർക്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് 1.10 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ കാവുംഭാഗത്ത് കണ്ണാറയിൽ രഘുനാഥ് ചന്ദ്രൻപിള്ളയാണ് അറസ്റ്റിലായത്.

അയ്യപ്പൻകോവിൽ ആനക്കുഴി സ്വദേശി കല്ലുതേക്ക് വീട്ടിൽ വിഷ്ണു മോഹന്‍റെ പക്കൽനിന്ന് പണം തട്ടിയ സംഭവത്തിലാണ് അറസ്റ്റ്. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത സാഹചര്യത്തിൽ വിഷ്ണു മോഹൻ പണം തിരികെ ചോദിച്ചെങ്കിലും രണ്ടു മാസത്തിനകം നൽകാമെന്ന് പറഞ്ഞ് രഘുനാഥ് ഒഴിഞ്ഞുമാറി. തുടർന്നും നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും മടക്കിനൽകിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

സ്റ്റേഷനറി വ്യാപാരിയായ രഘുനാഥിനെ ഉപ്പുതറ സി.ഐയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്.ബി.ജെ.പി പ്രവർത്തകനായിരുന്നു രഘുനാഥ്. സംഘടന വിരുദ്ധ പ്രവർത്തനത്തിന് ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കി എന്നാണ് ബി.ജെ.പി പ്രാദേശിക നേതാക്കൾ പറയുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Fraud by offering jobs at Spices Park; One person was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.