തിരുവല്ല: പ്രധാന റോഡുകൾക്ക് സമീപമുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുവകകൾ പകുതിവിലയ്ക്ക് വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽനിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി കൊടുവക്കുളം വീട്ടിൽ സുനിൽകുമാർ (47) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.
സിംകാർഡുകൾ മാറി ഉപയോഗിച്ചുവന്നിരുന്ന പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെയാണ് വ്യാഴാഴ്ച വൈകീട്ട് വേങ്ങലിൽനിന്ന് വലയിലാക്കിയത്. ടി.കെ റോഡിലെ തോട്ടഭാഗത്ത് റോഡിനോട് ചേർന്നുള്ള വസ്തു വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് തലവടി സ്വദേശി ഗീവർഗീസ്, പാലിയേക്കര സ്വദേശി ഉമ്മൻ എന്നിവരിൽനിന്ന് അഞ്ചുലക്ഷം രൂപവീതം തട്ടിയെടുത്തെന്നാണ് കേസ്.
സമീപ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ തട്ടിപ്പുകേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ആർഭാട ജീവിതത്തിനുവേണ്ടിയാണ് സുനിൽ ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.