അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ കൂട്ടുപ്രതിയായ യുവാവും കസ്റ്റഡിയിൽ. പുന്നപ്ര തെക്കു പഞ്ചായത്ത് 12ാം വാർഡിൽ ആലിശ്ശേരി വെളിയിൽ വീട്ടിൽ ഷാജിയുടെ മകൻ ഷാറൂഖിനെയാണ് (25) പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതിയായ കുറവൻതോട് വെളിയിൽ തൻസീറിനെ (23) ആഴ്ചകൾക്ക് മുമ്പ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇരുവരും ചേർന്ന് കുറവൻതോട് കാട്ടുങ്കൽ ധനകാര്യ സ്ഥാപനത്തിൽ ആഗസ്റ്റ് 24ന് 24 ഗ്രാം തൂക്കമുള്ള മാല പണയംവെച്ച് 80,000 രൂപ എടുത്തിരുന്നു. പിന്നീട് സ്ഥാപന ഉടമ നടത്തിയ പരിശോധയിൽ ഇത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞിരുന്നു. സ്ഥാപന ഉടമയുടെ പരാതിയിൽ പുന്നപ്ര പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ്.എച്ച്.ഒ ലൈസാദ്മുഹമ്മദ് എസ്.ഐ സെസിൽ ക്രിസ്റ്റിൻ രാജ്, ജൂനിയർ എസ്.ഐ അജീഷ്, എസ്.സി.പി.ഒ സേവ്യർ, വിനിൽ, രാജേഷ് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.