അടിമാലി: ബാങ്കില്‍ പണയത്തിലുള്ള സ്വർണം എടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നല്കി ജ്വല്ലറി ഉടമയുടെ മൂന്ന് ലക്ഷം കവര്‍ന്ന സംഭവത്തിൽ മുഖ്യപ്രതിയുമായി പൊലീസ് തെളിവെടുത്തു. പെരുമ്പാവൂർ അല്ലപ്ര പട്ടരുമഠം നൗഷാദുമായാണ് (49) വെള്ളത്തൂവൽ പൊലീസ് തെളിവെടുപ്പ് നടത്തിയത്. മുക്കുപണ്ടം തട്ടിപ്പ് കേസിൽ വൈക്കം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതിയെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
സംഭവത്തിൽ പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പിൽ വീട്ടിൽ സനീഷ് (35), അടിമാലി സ്വദേശി ജിബി (42) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അടിമാലിയിലെ പ്രമുഖ ജ്വല്ലറി ഉടമയെ കബളിപ്പിച്ചാണ് മൂന്ന് ലക്ഷം കവര്‍ന്നത്. നൗഷാദാണ് മുക്കുപണ്ടം കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. നേരത്തെ അറസ്റ്റിലായ സനീഷ്, ലാൽ ബഹദൂർ ശാസ്ത്രി, പ്രേമം അടക്കം നിരവധി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വെള്ളത്തൂവൽ സി.ഐ കുമാർ, എസ്.ഐ സജി എൻ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.