കോട്ടയം: ബേക്കറിയിൽനിന്ന് വിൽപന തുകയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ ചീരഞ്ചിറ ഈരയിൽ വീട്ടിൽ മേബിൾ വർഗീസാണ് (27) പിടിയിലായത്.
കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന ബേക്കറിയുടെ ബ്രാഞ്ചിൽ ഷോപ് മാനേജറായി ജോലിചെയ്തിരുന്ന ഇയാൾ 2021 മുതൽ 2022വരെ കാലയളവിൽ ബേക്കറി സാധനങ്ങൾ ബില്ലിൽ ചേർക്കാതെ വിൽപന നടത്തിയും തുക കുറച്ചുകാണിച്ച് രേഖകൾ ഉണ്ടാക്കിയും തട്ടിപ്പ് നടത്തി. കൂടാതെ കസ്റ്റമർ സാധനം വാങ്ങിക്കുന്ന വകയിൽ നൽകേണ്ട പണം കമ്പനിയുടെ ഗൂഗിൾപേ അക്കൗണ്ട് മറച്ചുവെച്ച് വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തെടുത്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയുമായിരുന്നു.
ബേക്കറി ഉടമയുടെ പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുക്കുകയും അന്വേഷണസംഘത്തിന്റെ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാൾ പണം തിരിമറി നടത്തിയതായി കണ്ടെത്തുകയുമായിരുന്നു. ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്.ഐ എം.എച്ച്. അനുരാജ് , എം.പി.സജി , പി.എസ്.അൻസാരി , സി.പി.ഒമാരായ ഗ്രേസ് മത്തായി, അനൂപ് വിശ്വനാഥ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.