കൊല്ലം: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയെടുത്ത യുവതി പിടിയിലായി. കിളികൊല്ലൂർ കല്ലുംതാഴം എള്ളുവിള വീട്ടിൽ സുഗന്ധിയാണ് (29) ചവറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞവർഷം ചവറ കൊട്ടുകാടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് ഇവർ 80,000 രൂപ കൈപ്പറ്റിയിരുന്നു.
സംശയം തേന്നിയ സ്ഥാപനമുടമ നടത്തിയ സൂഷ്മപരിശോധനയിലാണ് പണയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ചവറ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ യുവതി പിടിയിലാവുകയായിരുന്നു. തട്ടിപ്പിന് ശേഷം ഒളിച്ചു കഴിയവേയാണ് പൊലീസിന്റെ പിടിയിലാകുന്നത്. സമാന രീതിയിൽ മറ്റു സ്ഥലങ്ങളിലും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുകയാണ്. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശാനുസരണം ചവറ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ നൗഫൽ, എ.എസ്.ഐ അബ്ദുൽ റൗഫ്, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, രാജേഷ്, സി.പി.ഒ രാഖി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.