പൊന്നാനി: വീട് നിർമിച്ചുനൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും യുവാവും അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ സക്കീന (46), അബ്ദുസ്സലീം (46) എന്നിവരെയാണ് സി.ഐ വിനോദ് വലിയാറ്റൂരും സംഘവും അറസ്റ്റ് ചെയ്തത്. പൊന്നാനി തീരപ്രദേശം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. നാല് സെന്റ് ഭൂമിയും അതിൽ വീടും സകാത്തായി നൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് 7500 രൂപ മാത്രം അടച്ചാൽ മതിയെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. തുടർന്ന് സാധുക്കളായ നിരവധി പേർ 7500 രൂപ നൽകി. സക്കീനയാണ് തുക വാങ്ങിയിരുന്നത്. ഈ തുക അബ്ദുസ്സലീമിനെ ഏൽപിച്ചു. വീടും സ്ഥലവും കിട്ടാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. 20 ലക്ഷം രൂപയാണ് ഇവർ പലരിൽനിന്ന് തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.