മൂലമറ്റം: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്‍റെ കളർ ഫോട്ടോസ്റ്റാറ്റ് പകർപ്പ് നൽകി തട്ടിപ്പ്. മൂലമറ്റം ടൗണിനു സമീപത്തുവെച്ച് ടിക്കറ്റ് വിൽപനക്കായി കരിങ്കുന്നത്തുനിന്നെത്തിയ രാജു എന്ന ലോട്ടറി വിൽപനക്കാരനാണ് 11,000 രൂപ നഷ്ടമായത്.
കഴിഞ്ഞ വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ 263447 എന്ന ടിക്കറ്റിന് 1000 രൂപ സമ്മാനം ലഭിച്ചിരുന്നു. ഇതിന്‍റെ വിവിധ സീരിസിലുള്ള 11 ടിക്കറ്റുകളുടെ പകർപ്പ് നൽകിയാണ് പണം തട്ടിയത്. സമ്മാനത്തുകയായ 11,000 രൂപക്ക് രാജുവിന്‍റെ കൈയിൽനിന്ന് വിൻവിൻ ലോട്ടറിയുടെ 12 സീരിസിൽനിന്ന് 300 ടിക്കറ്റ് വാങ്ങിയിരുന്നു. ഇതിൽ 810665 എന്ന നമ്പറിന് തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിൽ 5000 രൂപ സമ്മാനമായി അടിച്ചിട്ടുമുണ്ട്. 12 സീരിസിലായി 60,000 രൂപയാണ് സമ്മാനം. കോട്ടയം മാതാ ലോട്ടറി എന്ന ഏജൻസിയുടെ പേരിലുള്ള ടിക്കറ്റിന്‍റെ പകർപ്പ് നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഈ ടിക്കറ്റുമായി ലോട്ടറി മൊത്ത വ്യാപാരിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. രാജു ജില്ല ലോട്ടറി ഓഫിസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.