അ​ന​ന്തു

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ

അടൂർ: സഹപാഠിയുടെ വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള പതിനഞ്ചുകാരിയുടെ മദ്യപാനം. ഇക്കാര്യം പൊലീസിൽ അറിയിച്ചയാളെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് പീഡനകഥ.

മദ്യപാനം വിളിച്ചറിയിച്ചയാളെയാണ് പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ പാണ്ടനാട് വൻമഴി മായിക്കൽ വീട്ടിൽ അനന്തുവാണ് ( 23 ) അറസ്റ്റിലായത്. 2020 ജൂലൈ മുതൽ അനന്തുവിന്റെ വീട്ടിൽവെച്ചും പെൺകുട്ടി താമസിക്കുന്ന വാടകവീട്ടിൽവെച്ചും പലതവണ പീഡിപ്പിച്ചതായാണ് കേസ്.

നെല്ലിമുകളിലുള്ള പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽവെച്ച് 13ന് ഉച്ചക്ക് ഒന്നരയോടെ പെൺകുട്ടിയും സഹപാഠിയും അയൽവാസിയും ചേർന്ന് മദ്യപിക്കുന്നതായി അനന്തു നാട്ടുകാരെ വിളിച്ചറിയിച്ചു. ഇതോടെ പൊലീസ് സ്ഥലത്തെത്തി പ്രായപൂർത്തിയായ ആളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പെൺകുട്ടിയോടൊപ്പം പഠിക്കുന്ന പതിനഞ്ചുകാരന്റെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു മദ്യപാനം. എല്ലാവരെയും വൈദ്യപരിശോധനക്ക് കൊണ്ടുവന്നപ്പോഴാണ് പെൺകുട്ടി നേരത്തേ പീഡിപ്പിക്കപ്പെട്ട വിവരം പറയുന്നത്.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയതിന് തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജുവിനെയും (26) പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഐമാരായ വിമൽ രംഗനാഥ്, മനീഷ്, ബിജു ജേക്കബ്, സി.പി.ഒ റോബി, ശ്രീജിത്, രതീഷ് ,സൂരജ്, വനിത സി.പി.ഒ അനുപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Tags:    
News Summary - Friend arrested for raping 15-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.