കോയമ്പത്തൂർ: ഭാര്യയുടെ സുഹൃത്തിന്‍റെ ഫോൺ നമ്പറും ചിത്രവും ഇന്‍റർനെറ്റിൽ പരസ്യപ്പെടുത്തിയതിന് 24 കാരൻ അറസ്റ്റിലായി. ദിണ്ടിഗൽ ജില്ലയിലെ സക്കംപട്ടി സ്വദേശിയായ വി. വെങ്കടേശ്വരനാണ് അറസ്റ്റിലായത്.
23കാരിയായ സംഗീത (യഥാർഥ നാമമല്ല) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെങ്കടേശ്വരന്‍റെ ഭാര്യയും പരാതിക്കാരിയും സുഹൃത്തുക്കളും കോയമ്പത്തൂരിലെ മണിയകർണപാളയത്തിൽ അടുത്ത വീടുകളിലെ താമസക്കാരുമായിരുന്നു.
കുറച്ച് മാസങ്ങൾക്ക് മുമ്പ് സംഗീത ശരണ്യക്ക് 10,000 രൂപ കടം നൽകി. ഭർത്താവിന്‍റെ ചികിത്സക്കായി അടുത്തിടെ ശരണ്യ പണം തിരികെ ചോദിച്ചു. എന്നാൽ ഞായറാഴ്ച ശരണ്യ സംഗീതക്ക് 8600 രൂപ മാത്രമാണ് മടക്കി നൽകിയത്. ബാക്കി തുകയെ ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ അടിയായി. തർക്കം മൂർച്ഛിക്കവേ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വെങ്കിടേശ്വരൻ സംഗീതക്ക് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച മുതൽ സംഗീതയുടെ മൊബൈൽ നമ്പരിലേക്ക് അജഞാതർ തുടർച്ചയായി വിളിക്കാൻ തുടങ്ങി. കാര്യം അന്വേഷിച്ചപ്പോഴാണ് ഏതോ ഒരു വെബ്ൈസറ്റിൽ നിന്ന് ചിത്രവും മൊബൈൽ നമ്പറും കണ്ടാണ് വിളിക്കുന്നതെന്ന് അവർ പറഞ്ഞു. വെങ്കടേശ്വരൻ ആയിരിക്കും പ്രവർത്തിക്ക് പിന്നിലെന്ന് സംശയിച്ച സംഗീത കോയമ്പത്തൂർ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി, ഐ.ടി നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.