കാലടി: മറ്റൂർ നീലംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. എഴ് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അന്നദാനം നടക്കുന്നതിനിടെയാണ് സംഘർഷം. പ്രദേശത്തെ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ചേരി തിരിഞ്ഞുള്ള അടിപിടിയിലേക്ക് നയിച്ചത്.
സംഭവത്തെ തുടർന്ന് ഭക്തർ ചിതറി ഓടി. ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന പിരാരൂർ തൈപ്പക്കുടത്താൻ വീട്ടിൽ രാജൻ പൂവേലിയെ ആള് മാറി മർദിച്ചവശനാക്കി.
ഇദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്ര മൈതാനിയിൽ അഴിഞ്ഞാടിയവരെ ഉടൻ പിടികൂടാൻ പൊലീസ് തയാറാവണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.