ഋ​ഷി​കേ​ശ്

ജർമൻ വിസ തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ

കൊരട്ടി (തൃശൂർ): ജർമനിയിൽ നഴ്സിങ് പഠനത്തിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി മേലൂർ കരുവാപ്പടി നന്ദീവരം വീട്ടിൽ ഋഷികേശ് (29) അറസ്റ്റിലായി. വിദേശത്തും ഡൽഹിയിലും കൊൽക്കത്തയിലും മറ്റും ഒളിവിൽ കഴിഞ്ഞുവരവേ കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

മുംബൈ വിമാനത്താവളത്തിൽനിന്ന് അർമേനിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ എമിഗ്രേഷൻ വിഭാഗം പിടികൂടി കൊരട്ടി പൊലീസിന് കൈമാറുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും ഇയാളുടെ അമ്മയുമായ ഉഷവർമ ഒളിവിലാണ്. കൊരട്ടി സ്വദേശിനിയുടെ കൈയിൽനിന്ന് 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ കണ്ണികളിലൊരാളായ കൂത്താട്ടുകളം തിരുമാറാടി ഗ്രേസി മത്തായിയെ (52) ഒരുവർഷം മുമ്പ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൂടുതൽ വിശ്വാസ്യത ലഭിക്കാൻ ഇയാൾ അമ്മ ഉഷയെയും കൂട്ടുപിടിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. ഉഷവർമ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ച് ജാമ്യം നേടിയിരുന്നു. എന്നാൽ, ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇവർ മുങ്ങുകയായിരുന്നു. ചാലക്കുടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹാജരാകാൻ പ്രതികൾ കൂട്ടാക്കിയില്ല. ഇവർക്കെതിരെ അറസ്റ്റ് വാറന്റും നിലനിൽക്കുന്നുണ്ട്.

Tags:    
News Summary - German Visa Scam: Main Suspect Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.