പുനെ: പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിൽ സഹോദരനും പിതാവിനും മുത്തച്ഛനും അമ്മാവനുമെതിരെ കേസെടുത്ത് പുനെ പൊലീസ്. അഞ്ച് വർഷത്തിനിടെ വിവിധ സമയങ്ങളിലായി നാലുപേരും പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ബിഹാർ സ്വദേശിനിയായ 11കാരി പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. സഹോദരൻ, 45കാരനായ പിതാവ്, 60കാരനായ മുത്തച്ഛൻ, 25കാരനായ അമ്മാവൻ എന്നിവരാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സ്കൂളിൽ 'ഗുഡ് ടച്ച്, ബാഡ് ടച്ച്' പഠിപ്പിക്കുന്നതിനിടെയാണ് പെൺകുട്ടി അതിക്രമം തിരിച്ചറിഞ്ഞതും ടീച്ചറോട് വെളിപ്പെടുത്തിയതും. 2017 മുതൽ പിതാവ് കുട്ടിയെ ഉപദ്രവിക്കുന്നുണ്ട്. 2020 മുതൽ സഹോദരനും ലൈംഗികാതിക്രമത്തിനിരയാക്കി.
പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.