മംഗലംഡാം: പതിനാലുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി സി.കെ കുന്ന് പേഴുംകുറ അഫ്സലാണ് (22) അറസ്റ്റിലായത്. പെൺകുട്ടിയുടെ മരണത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ചെന്നൈ ചോളിയിലെ ഒളിസങ്കേതത്തിൽനിന്നാണ് തിങ്കളാഴ്ച രാത്രി അന്വേഷണ സംഘം പിടികൂടിയത്. പെൺകുട്ടിയുമായി പ്രണയം നടിച്ച പ്രതി പലസ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പോക്സോ, തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കൽ, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും വടക്കഞ്ചേരി സി.ഐ കെ.പി. ബെന്നി പറഞ്ഞു. ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും മംഗലംഡാം എസ്.ഐ ജെ. ജെമേഷ്, എ.എസ്.ഐ അനന്തകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. സസീമ തുടങ്ങിയവരുടെ സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.