പ്രതീകാത്മക ചിത്രം

സ്വർണ ബിസ്‌കറ്റുകളും പണവുമായി യുവാവ് പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിൽ സ്വർണ ബിസ്‌കറ്റുകളും പണവുമായി യുവാവിനെ പൊലീസ് പിടികൂടി. താനെ ജില്ലയിലെ ടിറ്റ്‌വാല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഗണേഷ് മൊണ്ഡൽ എന്നയാളെ പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത പണവും സ്വർണ ബിസ്‌കറ്റുകളും റെയിൽവേ സുരക്ഷാസേന (ആർ.പി.എഫ്)ക്ക് കൈമാറി.

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായി നടക്കുകയായിരുന്ന മൊണ്ഡലിനെ പൊലീസ്

കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നുണ്ടായ പരിശോധനയിലാണ് പണവും സ്വർണ ബിസ്‌കറ്റുകളും കണ്ടെടുത്തത്. ഉറവിടത്തെക്കുറിച്ച് പ്രതി കൃത്യമായി മറുപടി നൽകിയിട്ടില്ലെന്നും കൂടുതൽ അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - Gold, Cash Worth Over A Crore Recovered From Rail Passenger Near Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.