നെടുമ്പാശ്ശേരി: കസ്റ്റംസിനെ വെട്ടിച്ച് ഒരുകിലോ സ്വർണം കടത്തിയ സംഭവം കസ്റ്റംസ് ഇന്റലിജൻസും അന്വേഷിക്കുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ പാളിച്ചയുണ്ടായോ എന്നതാണ് അന്വേഷിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ അഷറഫാണ് 1063 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിച്ചത്. രഹസ്യ വിവരത്തെത്തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിന്റെ ഇടനിലക്കാരനാണ് ഇയാൾ. ഇതിനു മുമ്പ് എത്രതവണ ഇയാൾ ഗൾഫ് യാത്ര നടത്തിയിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ട്. സ്വർണവുമായി എത്തുന്നവരെ കൊടുവള്ളി സംഘത്തിലുള്ളവർ പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. അവിടെ വെച്ചാണ് പ്രത്യേക മരുന്ന് നൽകി വയറിളക്കി സ്വർണം പുറത്തെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.