പൂനെയിലെ ഗൂഗ്ളിന്റെ ​ഓഫിസിൽ വ്യാജ ബോംബ് ഭീഷണി

മുംബൈ: പൂനെയിലെ ഗൂഗ്ളിന്റെ ഓഫിസിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച ഭീഷണി ഫോൺകോൾ ലഭിച്ചത്. തുടർന്ന് പൂനെ ഓഫീസിൽ ജാഗ്രത നിർദേശം നൽകി. പൂനെയിലെ മുൻധ്വയിലെ ബഹുനില വാണിജ്യ കെട്ടിടത്തിന്റെ 11ാം നിലയിലുള്ള ഗൂഗിൾ ഓഫീസിലാണ് ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത്. സംഭവത്തിൽ മുംബൈയിലെ ബി.കെ.സി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

'മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലുള്ള ഗൂഗിൾ കമ്പനിയുടെ ഓഫിസിൽ ബോംബ് ഉണ്ടെന്ന് ഒരു കോൾ ലഭിച്ചതിനെത്തുടർന്ന് അൽപ്പനേരം ജാഗ്രത പുലർത്തിയിരുന്നു. സന്ദേശം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺകോൾ വന്നത് ഹൈദരാബാദിൽ നിന്നെന്ന് കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ വിളിച്ചയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു.

Tags:    
News Summary - Google's pune office gets hoax bomb threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.