ചങ്ങനാശ്ശേരി: നിരവധി അടിപിടി ക്രിമിനല്‍ കേസുകളും വധശ്രമമടക്കമുള്ള കേസുകളിലും പ്രതിയായ ഗുണ്ടയെ കാപ്പചുമത്തി ജയിലിലടച്ചു. ചങ്ങനാശ്ശേരി പൂവംഭാഗത്ത് എ.സി കോളനിയില്‍ ഉണ്ണിത്തര വീട്ടില്‍ മനുവിനെയാണ് (29) കാപ്പചുമത്തി വിയ്യൂര്‍ ജയിലിലാക്കിയത്. ചങ്ങനാശ്ശേരി, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണിയാൾ. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മനുവിനെ കരുതല്‍ തടങ്കലിലാക്കി. നാല് മാസം മുമ്പ് മനക്കച്ചിറയിൽ വെച്ച് നരഹത്യാശ്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് മനുവിനെ കരുതല്‍ തടങ്കലില്‍ ജയിലിലടച്ചത്. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാര്‍ഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.