കൊല്ലം: കുണ്ടറയിൽ ബാർ ജീവനക്കരുടെ മർദനമേറ്റ് അതിഥി തൊഴിലാളി മരിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കുണ്ടറ റോയൽ ഫോർട്ട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണൻകുട്ടി, ക്ലീനിങ് തൊഴിലാളി അഖിൽ, അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരൻ സുനിൽ എന്ന യേശുദാസ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പേരുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് മഹാരാഷ്ട്ര സ്വദേശി പർവിൻ രാജുവിന് മർദനമേറ്റത്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എ.ഫ്.ഐ ബാറിലേക്ക് മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.