വിവാഹം കഴിഞ്ഞ് നാല് ദിവസം; ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കാമുകനും

ഗാന്ധിനഗർ: വിവാഹം കഴിഞ്ഞ് നാലാം ദിവസം ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി . അഹമ്മദാബാദ് സ്വദേശിയായ ഭവിക് ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം.

ശനിയാഴ്ച ഭവിക് പായലിന്റെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ ഭവിക് വീട്ടിലെത്താതിരുന്നപ്പോള്‍ പായലിന്റെ പിതാവ് ഭവികിന്റെ പിതാവിനെ വിളിച്ചു. മകന്‍ നേരത്തെ ഇറങ്ങിയിട്ടുണ്ടെന്ന് ഭവികിന്റെ പിതാവ് പറഞ്ഞു. തുടര്‍ന്ന് പായലിന്റെ ബന്ധുക്കൾ ഭവികിനായി തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടെ ഭവികിന്റെ ഇരുചക്രവാഹനം റോഡില്‍ വീണുകിടക്കുന്നത് കണ്ടെത്തി. ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ആളെ മൂന്ന്‌പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി ദൃക്‌സാക്ഷികളും പറഞ്ഞു. ഇരുചക്ര വാഹനത്തിലായിരുന്ന ഭവികിനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

തുടര്‍ന്ന് പായലിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. പൊലീസ് പായലിനെ ചോദ്യം ചെയ്തതോടെ സത്യം പുറത്താവുകയായിരുന്നു. 

Tags:    
News Summary - Gujarat woman love with cousin gets husband killed 4 days after wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.