​ഭർതൃഹോദരന്റെ പ്രണയാഭ്യർഥന നിരസിച്ചു; കൊൽക്കത്തയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു

കൊൽക്കത്ത: ഭർതൃഹോദരന്റെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് കൊൽക്കത്തയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു. മൃതദേഹത്തിൽ നിന്ന് ശിരസ്സ് വേർപെടുത്തുകയും ചെയ്തിരുന്നു. കൊൽക്കത്തയി​ലെ റീഗന്റ് പാർക്കിങ് ഭാഗത്ത്നിന്ന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് സ്നിഫർ നായകളാണ് വെള്ളിയാഴ്ച രാവിലെ ശരീരഭാഗങ്ങൾ ക​​ണ്ടെത്തിയത്. പോളിത്തീൻ ബാഗിലാണ് മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ചത്. പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടയുടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അ​ന്വേഷണത്തിലാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തത്.

സംഭവത്തിൽ യുവതിയുടെ ഭർതൃസഹോദരൻ അതീഉർറഹ്മാൻ ലഷ്‍കർ (35) കുറ്റം ഏറ്റുപറഞ്ഞു. ഇയാൾക്കൊപ്പം നിർമാണ ജോലിക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു യുവതി. നിരന്തരം പ്രണയാഭ്യർഥന നടത്തിയിട്ടും യുവതി നിരസിച്ചതാണ് കൊല്ലാൻ കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. രണ്ടുവർഷമായി ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയാണ് യുവതി.

അതിർഉർറഹ്മാന്റെ പ്രണയാഭ്യർഥനക്ക് ശേഷം യുവതി ഇയാളെ അവഗണിക്കാൻ തുടങ്ങി.ഫോൺ നമ്പറും ​​​ബ്ലോക്ക്ചെയ്തു. ഇതെല്ലാം ഭർതൃഹോദരനെ ​രോഷംകൊള്ളിച്ചു. അങ്ങ​നെയാണ് ​കൊല​പ്പെടുത്താൻ തീരുമാനിക്കുന്നത്.

വ്യാഴാഴ്ച ജോലി കഴിഞ്ഞുപോകാനിറങ്ങിയ യുവതിയെ നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിട​ത്തിലേക്ക് ബലമായി കൊണ്ടുപോയി. അവിടെ വെച്ച് ആക്രമിക്കുകയായിരുന്നു. യുവതിയുടെ തല വെട്ടിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മാറ്റി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ ബിദിഷ കാലിത പറഞ്ഞു. 

Tags:    
News Summary - Kolkata woman beheaded, chopped into 3 pieces for rejecting brother in law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.