കൊച്ചി: സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചശേഷം മൂന്നര ലക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം മഞ്ഞാമല സ്വദേശി താറാവിള വീട്ടിൽ സുരേഷ് കുമാറിനെയാണ് (46) ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഷൂട്ടിങ് ലൊക്കേഷനിലേക്കെന്ന് പറഞ്ഞു വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിച്ചശേഷം യുവതിയുടെയും ബന്ധുക്കളുടെയും മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.
ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ കുമാർ കെ.ജി, സബ് ഇൻസ്പെക്ടർമാരായ സന്തോഷ് മോൻ. കെ.എം. വിപിൻ ആർ.എസ്, ജയിംസ് ടി.എക്സ്, എൽദോ എ.കെ, എ.എസ്.ഐ ബിനു,എ.എസ്.ഐ ഷിബു ജോർജ്, സിഗോഷ്, നിതിൻ, അനീഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.