ചെർപ്പുളശ്ശേരി: നിക്ഷേപകരിൽനിന്ന് ലക്ഷങ്ങൾ സമാഹരിച്ച ശേഷം അടച്ചുപൂട്ടിയ സംഘ്പരിവാർ നേതൃത്വത്തിലുള്ള ചെർപ്പുളശ്ശേരിയിലെ ഹിന്ദുസ്ഥാൻ ഡെവലപ്മെൻറ് ബെനിഫിറ്റ്സ് (എച്ച്.ഡി.ബി) നിധി ലിമിറ്റഡിെൻറ പ്രമോട്ടറും പ്രധാന നടത്തിപ്പുകാരനുമായ സുരേഷ് കൃഷ്ണയെ (45) അറസ്റ്റ് ചെയ്തു. ആർ.എസ്.എസ് മുൻ നേതാവാണ് അറസ്റ്റിലായത്. മറ്റ് പ്രമോട്ടർ ഡയറക്ടർമാരുടെയും നിക്ഷേപകരുടെയുമായി മൂന്ന് പരാതികൾ സുരേഷ് കൃഷ്ണക്കെതിരെ ലഭിച്ചതിനെ തുടർന്ന് വഞ്ചനക്കുറ്റത്തിന് കേസെടുത്തിരുന്നു. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണ് പരാതി നൽകിയവർ.
ഒളിവിൽപോയ സുരേഷിനെ ചൊവ്വാഴ്ച ചിറ്റൂരിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. സംഘ്പരിവാർ സംഘടനകളിലെ പ്രാദേശിക നേതാക്കളാണ് എച്ച്.ഡി.ബി നിധി ലിമിറ്റഡിെൻറ നടത്തിപ്പുകാർ. ഹിന്ദുബാങ്ക് എന്ന് പ്രചരിപ്പിച്ചാണ് നിക്ഷേപം ക്ഷണിച്ചിരുന്നത്. ഒരു കോടിയലധികം രൂപ സമാഹരിച്ചിരുന്നു. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരിൽനിന്നും അനുഭാവികളിൽനിന്നുമാണ് ഒാഹരിയും നിക്ഷേപവും സ്വീകരിച്ചത്.
കീഴൂർ റോഡ് പത്തായപ്പുര പ്രദീപും ഭാര്യ അമൃതയുടേയും പേരിൽ ഒാരോ ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ചിരുന്നു. ഇൗ തുകക്ക്, ആനുകൂല്യം നൽകിയില്ലെന്നാണ് പ്രദീപിെൻറ പരാതി. സേവാഭാരതി പഞ്ചായത്ത് ഭാരവാഹിയും ഹരീഷ് എന്ന മറ്റൊരാളും പരാതി നൽകിയിരുന്നു. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ സുരേഷ് കൃഷ്ണയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.