ചങ്ങനാശ്ശേരി: ഒരു കിലോ കഞ്ചാവുമായി നഴ്സായ യുവാവ് ചങ്ങനാശ്ശേരിയിൽ പിടിയിൽ. തിരുവല്ല കവിയൂർ വടശ്ശേരി മലയിൽ മജേഷിനെയാണ് (43) ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മയക്കുമരുന്നിന്റെ ഉപയോഗവും വിൽപനയും തടയുന്നതിനായി പ്രഖ്യാപിച്ച സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ചില്ലറ വിൽപനക്കായി കൈവശം സൂക്ഷിച്ച ഒരുകിലോയിലധികം കഞ്ചാവുമായി കറുകച്ചാൽ ശാന്തിപുരം ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 1.070 കിലോഗ്രാം കഞ്ചാവ് പൊതിഞ്ഞ നിലയിലും 1300 രൂപയും മൊബൈൽ ഫോണും ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തു.
മജേഷ് ബഹ്റൈനിൽ നഴ്സായി ജോലിചെയ്യുകയായിരുന്നു. മൂന്നുവർഷം മുമ്പാണ് വിദേശത്തെ ജോലിനിർത്തി നാട്ടിലെത്തിയത്. തുടർന്ന് കഞ്ചാവ് ഉപയോഗത്തിലേക്കും വിൽപനയിലേക്കും തിരിയുകയായിരുന്നു. കഞ്ചാവ് ചെറിയ പൊതികളാക്കി ശാന്തിപുരം ഭാഗങ്ങളിൽ ആവശ്യക്കാർക്ക് വിൽപന നടത്തിവരികയായിരുന്നു.പ്രിവന്റീവ് ഓഫിസർ എ.എസ്. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഷിജു, അഞ്ചിത്ത് രമേശ്, അമൽദേവ്, വനിത സിവിൽ എക്സൈസ് ഓഫിസർ സബിത, എക്സൈസ് ഡ്രൈവർ റോഷി വർഗീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.