ദലിത് യുവതിലെ പീഡിപ്പിച്ച കേസിൽ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. സിവിക് ചന്ദ്രന് കീഴ്ക്കോടതിയിൽ നിന്ന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ അപ്പീലിനെ തുടർന്നാണ് കോടതി നടപടി.
ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിവിക്കിന് മുന്‍കൂർ ജാമ്യം ലഭിച്ചിരുന്നു. മുൻകൂർ ജാമ്യം നൽകികൊണ്ടുള്ള കീഴ്കോടതി ഉത്തരവിലെ പരാമർശങ്ങൾ വിവാദമായിരുന്നു. കോടതി ഉത്തരവിലെ നിയമവിരുദ്ധ പരാമര്‍ശം നീക്കണമെന്നും ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പരാതിക്കാരി ആവശ്യപ്പെട്ടു.
സിവികിന് മുൻകൂർ ജാമ്യം ലഭിച്ച രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കും. വസ്ത്രധാരണം സംബന്ധിച്ച കീഴ്കോടതി പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന് അപ്പീലില്‍ പ്രോസിക്യൂഷന്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.