പാലക്കാട്: മദ്യപാനത്തെ തുടർന്നുള്ള കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കണ്ണാടി തരുവകുറുശ്ശി പ്രജിതയ്ക്കാണ്(26) പരിക്കേറ്റത്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ പ്രജിതയുടെ അമ്മ തങ്ക (52), അച്ഛൻ ശിവദാസ് (56) എന്നിവർക്കും വെട്ടേറ്റു. ഇവരെ ജില്ല ആശുപത്രിയിലും കൈക്ക് സാരമായി പരിക്കേറ്റ പ്രജിതയെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വടക്കേത്തറ സ്വദേശി ഉല്ലാസിനെ (33) ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി പത്തരയോടെ പ്രജിതയുടെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം. രണ്ടു ദിവസം മുമ്പാണ് ഉല്ലാസും പ്രജിതയും ഇവിടെ എത്തിയത്. ഉല്ലാസിന്റെ മദ്യപാനമാണ് കുടുംബ വഴക്കിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
വഴക്കിനിടെ അടുക്കളയിൽ നിന്നും വെട്ടുകത്തിയെടുത്ത് ഉല്ലാസ് പ്രജിതയെ ആക്രമിക്കുകയായിരുന്നു. പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെയാണ് ശിവദാസനും തങ്കയ്ക്കും പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.