ശ്രീകണ്ഠപുരം: വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെയും പേരക്കുട്ടിയെയും ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുംചെയ്ത കേസില്‍ പ്രതി നാലുവര്‍ഷത്തിനുശേഷം അറസ്റ്റില്‍. ചെറുപുഴ തിരുമേനി മരുതപ്പാടിയിലെ മേലുകുന്നേല്‍ വിശ്വനാഥനെയാണ് (53) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന്, എ.എസ്.ഐ എ. പ്രേമരാജന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. 2018 മാര്‍ച്ച് 24നാണ് കേസിനാസ്പദമായ സംഭവം. മണ്ണേരിയില്‍ വാടകക്ക് താമസിക്കുന്ന യമുനയാണ് പരാതിക്കാരി. പണിക്കൂലി സംബന്ധിച്ച തര്‍ക്കത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യമുനയെ പിടിച്ചുതള്ളുകയും തടയാന്‍ ചെന്ന മകളുടെ മകളെ ആക്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. പൊലീസ് കേസെടുത്തതോടെ വിശ്വനാഥന് ഗോവയിലേക്ക് മുങ്ങുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ച ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു. എ.എസ്.ഐ ജോഷി, ഡ്രൈവര്‍ നവാസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.