കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയിലുള്ളയാളെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് ഏഴു പവെൻറ ആഭരണവും 5000 രൂപയും മൊബൈൽ ഫോണുമായി കടന്നു.
തൊണ്ടയാട് ബൈപാസ് റോഡിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. മലാപ്പറമ്പ് ഹരിചന്ദനം വീട്ടിൽ യോഗേഷിെൻറ ഭാര്യയുടെ ആഭരണമാണ് നഷ്ടപ്പെട്ടത്. ഇവർ ശുചിമുറിയിൽ പോയി തിരിച്ചുവന്നപ്പോൾ ഹോംനഴ്‌സിനെ കാണാത്തതിനെത്തുടർന്ന് സംശയം തോന്നിയപ്പോഴാണ് ഫോണും പണവും ആഭരണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
യോഗേഷിെൻറ ഭാര്യാപിതാവിനെ പരിചരിക്കാനെത്തിയതായിരുന്നു ഹോംനഴ്‌സ്. യോഗേഷിെൻറ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.