പന്തളം: വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വിട്ടുനൽകാൻ കോടതി അനുമതി നൽകി. വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി 2.18 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്ത പന്തളം മങ്ങാരം കുട്ടുവാളക്കുഴിയിൽ സിന്ധു (41), പന്തളം, കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25), അടൂർ പെരിങ്ങനാട് കുന്നത്തുക്കര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവെരയാണ് കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിയെ സമീപിച്ചത്. പന്തളം മുടിയൂർക്കോണം സ്വദേശി 76കാരനെയാണ് സംഘം തന്ത്രപൂർവം ഹണി ട്രാപ്പിൽ കുരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.