കോട്ട: രാജസ്ഥാനിൽ മിശ്രവിവാഹം നടത്തിയതിന് 20കാരിയെ കൊലപ്പെടുത്തിയ മാതാപിതാക്കളും അടുത്ത ബന്ധുക്കളും പിടിയിൽ. ഝലാവർ ജില്ലയിലാണ് സംഭവം. വ്യത്യസ്ത ജാതിക്കാരായ ഷിംല കുഷ്വാഹും രവീന്ദ്ര ഭീലും അടുപ്പത്തിലാവുകയും ഒരു വർഷം മുമ്പ് യു.പിയിലെ ഗാസിയാബാദിലെത്തി വിവാഹിതരാകുകയും ചെയ്തു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഒരു ഗ്രാമത്തിൽ ജീവിച്ചുവരികയായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം ബാങ്കിൽനിന്ന് പണം പിൻവലിക്കാനായി രാജസ്ഥാനിൽ അയൽജില്ലയായ ബാരനിലെത്തി. ബന്ധുക്കളിലൊരാൾ വിവരമറിയിച്ചതിനെ തുടർന്ന് പിതാവും സഹോദരനും മൂന്ന് ബന്ധുക്കളുമെത്തി ഷിംലയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഭർത്താവ് ഭീൽ നൽകിയ പരാതിയെതുടർന്ന് പൊലീസ് എത്തുമ്പോഴേക്ക് ഇവർ ചേർന്ന് ഷിംലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ശവദാഹത്തിനായി ഗ്രാമത്തിലെ ശ്മശാനത്തിലെത്തിച്ചിരുന്നു. പൊലീസ് മൃതദേഹം വീണ്ടെടുത്തെങ്കിലും 80 ശതമാനം കത്തിക്കരിഞ്ഞനിലയിലായിരുന്നു. പിതാവ് കാജോഡിലാലിനെയും ബന്ധുക്കളെയും വെള്ളിയാഴ്ച രാത്രിയിലും മാതാവിനെയും സഹോദരിയെയും ശനിയാഴ്ചയും അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരം 10-12 പേർക്കെതിരെ കേസ് എടുത്തതായി ഹർനഷ്ഹജി പൊലീസ് അറിയിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.