തൊടുപുഴ: സ്വകാര്യ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ. കല്ലൂർക്കാട് താണിക്കുന്നൽ വീട്ടിൽ ജോബിൻ (21), കുമാരമംഗലം മേക്കുഴിക്കാട്ടിൽ അഖിൽ (21), കുമാരമംഗലം വലിയപാറയിൽ വിനിൽകുമാർ (22) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: യുവാക്കൾ മൂവരും സുഹൃത്തിന് പനിയാണെന്നുപറഞ്ഞ് ബുധനാഴ്ച രാത്രിയോടെയാണ് തൊടുപുഴ അൽ-അസ്ഹർ മെഡിക്കൽ കോളജിലെത്തുന്നത്. രോഗിയെ കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന് പറഞ്ഞതോടെ ജീവനക്കാരുമായി തർക്കമായി. തുടർന്ന് പനിബാധിച്ചയാളെ ഇവർ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ച് തിരികെ എത്തി കമ്പിവടികൾ കൊണ്ട് മൂന്ന് സുരക്ഷ ജീവനക്കാരെയും രണ്ട് നഴ്സിങ് ജീവനക്കാരെയും ഉപദ്രവിക്കുകയും ആശുപത്രി സാധനങ്ങൾ തകർക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഇവർ ഒളിവിലായിരുന്നു.
എസ്.ഐ ഷാഹുൽ ഹമീദ്, എ.എസ്.ഐ ഷംസുദ്ദീൻ, സി.പി.ഒമാരായ ഗണേഷ്, ജനിൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത യുവാക്കളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.