താനൂർ: ചായയിൽ മധുരം കുറഞ്ഞെന്ന തർക്കത്തെ തുടർന്ന് മലപ്പുറം താനൂർ വാഴക്കതെരു അങ്ങാടിയിൽ ഹോട്ടൽ വ്യാപാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അങ്ങാടിയിലെ ടി.എ റസ്റ്റോറൻ്റ് ഉടമ മനാഫിന് കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റത്.
ചായ കുടിക്കാൻ എത്തിയ ആൾ ചായയിൽ മധുരം കുറഞ്ഞെന്ന് പറഞ്ഞു തർക്കിക്കുന്നതിനിടെ ഹോട്ടൽ ഉടമയെ കുത്തുകയായിരുന്നു. പ്രതിയെ സമീപ പ്രദേശത്ത് നിന്ന് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടം നടന്ന ഉടൻ മനാഫിനെ തിരൂർ ജില്ല ആശുപത്രിയിലും അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടർമാരുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് താനൂരിൽ വ്യാപാരി സംഘടനകൾ ഉച്ചവരെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.