ചവറ: വീട് തീെവച്ച് നശിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. പന്മന മനയില്‍ മുറിയില്‍ വിനീത് ഭവനത്തിൽ വിനേഷ് (33) ആണ് ചവറ പൊലീസിെൻറ പിടിയിലായത്. 15ന് രാത്രി എട്ടിന് ചവറ പന്മന പയനിവിള കോളനിയിലെ സരസ്വതി(48)യുടെ വീടാണ് ഇയാൾ തീെവച്ച് നശിപ്പിച്ചത്.
വിനേഷിെൻറ സഹോദരിയുമായി സരസ്വതിയുടെ മകന് പ്രണയത്തിലായതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വീട്ടുസാമഗ്രികളും റേഷന്‍ കാര്‍ഡും മറ്റ് രേഖകളും ഉള്‍പ്പെടെ കത്തിനശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി പൊലീസ് പറഞ്ഞു. ചവറ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ നിസാമുദ്ദിെൻറ നേതൃത്വത്തില്‍ എസ്.ഐമാരായ സുകേശ്, നൗഫല്‍, ആൻറണി, സി.പി.ഒ അനു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.