1.പ്ര​തി​യി​ല്‍നി​ന്ന്​ പി​ടി​കൂ​ടി​യ ആ​യു​ധം, 2.ബി​ജു

ഭവന​ഭേദനം: മോഷ്​ടാവ് അറസ്​റ്റില്‍

കൂ​റ്റ​നാ​ട്​: നി​ര​വ​ധി ഭ​വ​ന​ഭേ​ദ​ന കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്​​റ്റി​ല്‍. കോ​ത​മം​ഗ​ലം നെ​ല്ലി​മ​റ്റം സ്വ​ദേ​ശി അ​ലാ​യാ​ര്‍ എ​ന്ന ആ​സി​ഡ് ബി​ജു​വി​നെ​യാ​ണ്​ (46) പൊ​ലീ​സ്​ സ്പെ​ഷ​ല്‍ സ്ക്വാ​ഡ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തൃ​ത്താ​ല, ചാ​ലി​ശ്ശേ​രി സ്​​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ൽ അ​ടു​ത്ത കാ​ല​ത്താ​യി നി​ര​വ​ധി വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണം ഉ​ള്‍പ്പെ​ടെ ക​വ​ര്‍ന്നി​രു​ന്നു.

ത​ണ്ണീ​ര്‍കോ​ട് ഒ​രു​വീ​ട്ടി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ 80 മോ​ഷ​ണ​ക്കേ​സു​ക​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ലു​ള്ള​ത്. ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി ര​ണ്ട് മാ​സ​ത്തി​നി​ടെ​യും ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്.

മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ളും ഹാ​ന്‍സ് ഉ​ള്‍പ്പെ​ടെ​യു​ള്ള ല​ഹ​രി ഉ​ല്‍പ​ന്ന​ങ്ങ​ളും പ്ര​തി​യി​ല്‍നി​ന്ന്​ ക​ണ്ടെ​ത്തി. പ്ര​തി​യെ പ​ട്ടാ​മ്പി കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - Housebreaking: Thief was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.