വെളിയങ്കോട്: വീട്ടമ്മയെയും ഭർത്താവിനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ സഹോദരൻമാർ അറസ്റ്റിൽ. വെളിയങ്കോട് പൂക്കൈത കടയിൽ താമസിക്കുന്ന നെല്ലിക്ക പറമ്പിൽ സുലൈഖ (45), ഹനീഫ (52) എന്നിവരെയാണ് അക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ അതിക്രമിച്ച് കയറി സഹോദരീഭർത്താവിനെ പൈപ്പ് കൊണ്ട് തലക്കടിക്കുകയും, സഹോദരിയുടെ കഴുത്തിൽ ഷാൾ മുറുക്കുകയും ചെയ്തെന്നാണ് പരാതി. സ്വത്ത് തർക്കത്തെ തുടർന്നാണ് അക്രമമെന്നാണ് പറയുന്നത്. കഴിഞ്ഞ 17 വർഷമായി കൂട്ടു സ്വത്തായ തറവാട്ടിലാണ് സഹോദരിയും ഭർത്താവും താമസിക്കുന്നത്. ഇത് ഭാഗം വെക്കണമെന്നാവശ്യപ്പെട്ട് സഹോദരൻമാർ രംഗത്ത് വരികയായിരുന്നു. ഇത് സംബന്ധിച്ച തർക്കത്തെ തുടർന്ന് പൊന്നാനി പൊലീസ് ചർച്ചക്ക് വിളിച്ചതിന് തലേ ദിവസമാണ് സഹോദരൻമാർ വീട്ടിൽ കയറി ആക്രമിച്ചതെന്നാണ് പരാതി.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഹനീഫയെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ സഹോദരൻമാരായ സമദ്, മുത്തു, ഇബ്രാഹിം എന്നിവരെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.