പത്തനംതിട്ട: വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ മുഖ്യപ്രതിയെപൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി പൊട്ടൽകുഴി കൽക്കുളം സ്വദേശി പ്രദീപനാണ് (30) കോയിപ്രം പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞവർഷം ഫെബ്രുവരി 21ന് അയിരൂർ പേരൂർച്ചാൽ രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്ക് താമസിക്കുന്ന മോഹൻദാസിന്‍റെ ഭാര്യ കെ.പി. രമണിയമ്മയെയാണ് ഇയാൾ വീട്ടിൽ കടന്ന് ആക്രമിച്ചശേഷം മാല കവർന്നത്.
കേസിലെ രണ്ടാം പ്രതിയെ പിറ്റേന്ന് പിടികൂടിയിരുന്നു. വരവുമാലയാണെന്ന് തിരിച്ചറിഞ്ഞ ഒന്നാം പ്രതി അത് റബർ തോട്ടത്തിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചിച്ച് കടക്കുകയായിരുന്നു.സംഭവ സമയം വീടിനുവെളിയിൽ കാത്തുനിന്ന കൂട്ടുപ്രതി അന്നുതന്നെ പിടിയിലായി. കേരളത്തിലും തമിഴ്നാട്ടിലും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രദീപന്‍റെ അടുത്ത ബന്ധുക്കളുടെ ഫോൺ നമ്പറുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ചെങ്ങന്നൂരിൽ നിന്നാണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
കോന്നി: കോന്നി സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയായ ആദിവാസി യുവാവ് രഞ്ജിത്തിന് ജാമ്യം ലഭിച്ചു. പത്തനംതിട്ട ജില്ല അഡീഷനൽ -1 പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണാണ് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.