തിരുവനന്തപുരം: പാറ്റൂരിൽ വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച വാഹനത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചു. പ്രതി ഉടൻ പിടിയിലാകുമെന്നാണ് വിവരം. കഴിഞ്ഞദിവസം പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ വിട്ടയച്ചെന്നാണ് വിവരം. വിവരങ്ങൾ തൽക്കാലം പുറത്തുവിടാൻ സാധിക്കില്ലെന്നും പ്രതി രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണിതെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
സംഭവം കഴിഞ്ഞ് 10 ദിവസമായിട്ടും പ്രതിയെ പിടിക്കാത്തതിനെതിരെ വിമർശനമുയർന്നിരുന്നു. നാലു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന നിരീക്ഷണം. വാഹനത്തിന്റെ വിശദാംശങ്ങൾക്കായി കമ്പനിയുടെ സഹായം തേടിയിരുന്നു. വാഹനത്തിന്റെ വിവരങ്ങൾ ലഭിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.