മാവേലിക്കര: തെക്കേക്കരയിൽ സംസ്കാരത്തിനിടെ വയോധികയുടെ മൃതദേഹം പൊലീസ് കസ്റ്റഡിലെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ച സംഭവത്തിൽ കൊലപാതകം തെളിഞ്ഞു.
ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മയുടെ (80) മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ മകൻ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകീട്ടോടെ മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒമ്പത് മണിയോടെ സംസ്കാര ചടങ്ങിനായി എടുക്കുമ്പോഴാണ് കുറത്തികാട് പൊലീസ് എത്തുകയും സംശയം തോന്നി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.
മരണത്തിൽ സംശയമുണ്ടെന്ന് സമീപവാസികൾ നൽകിയ പരാതിയിലായിരുന്നു നടപടി. പ്രാഥമിക മൃതദേഹ പരിശോധനയിൽ കഴുത്തിലെ ചതവ് കണ്ടെത്തിയിരുന്നു. ആലപ്പുഴയിൽ പൊലീസ് സർജെൻറ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. ഇവരുടെ തൈറോയിഡ് ഗ്രന്ഥിക്ക് പരിക്ക് പറ്റിയതായും കഴുത്തിലെ എല്ലുകൾ ഒടിഞ്ഞതുമാണ് മരണകാരണം. സന്തോഷിെൻറ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകൻ സുനിലും താമസിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത സന്തോഷിനെ ചോദ്യം ചെയ്തു വരുന്നതായി കുറത്തികാട് പൊലീസ് പറഞ്ഞു. സി.ഐ വിശ്വംഭരെൻറ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.