അടൂർ: അർബുദ ബാധിതയായ വീട്ടമ്മ തുടർ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. അടൂർ പന്നിവിഴ കുരീക്കാട്ട് വീട്ടിൽ കെ.ആർ. ചന്ദ്രമോഹന്റെ ഭാര്യ വാസന്തിയാണ് (55) സഹായം തേടുന്നത്. 2016 മുതൽ തിരുവനന്തപുരം ആർ.സി.സിയിൽ പോയി വരുന്നതിനും ചികിത്സക്കുമായി വൻ തുക ചെലവഴിക്കേണ്ടി വന്നതോടെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. തുടർന്നും ചികിത്സക്കും യാത്രക്കുമൊക്കെയായി വരുന്ന വലിയ ചെലവ് വഹിക്കാൻ കഴിയാത്ത അവസ്ഥയിലാുമാണ് കുടുംബം.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അടൂർ ബ്രാഞ്ചിൽ ഭർത്താവ് കെ.ആർ. ചന്ദ്രമോഹന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ:3704749674, ഐ.എഫ്.എസ്.സി കോഡ്: CBINO283879.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.