തൊടുപുഴ: പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളുമായി ബന്ധപ്പെടുമ്പോൾ മാന്യത പുലർത്തണമെന്ന ഹൈകോടതി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ച നെടുങ്കണ്ടം ഇൻസ്പെക്ടർക്കും സബ് ഇൻസ്പെക്ടർക്കും എതിരെ നിയമനടപടികൾ സമയബന്ധിതമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. എറണാകുളം റേഞ്ച് ഡി.ഐ.ജിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമനിക് ഉത്തരവ് നൽകിയത്. ഇവർക്കെതിരെ നടക്കുന്ന അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. സ്വീകരിച്ച നടപടികൾ ഫെബ്രുവരി 15നകം ഡി.ഐ.ജി കമീഷനെ അറിയിക്കണം. കേസ് ഫെബ്രുവരി 19ന് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. വലിയ തോവാള സ്വദേശി എബിൻ മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി. ഇരുവരും കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കട്ടപ്പന ഡിവൈ.എസ്.പി കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.