ലാഹോർ: സ്വാതന്ത്ര്യദിനത്തിൽ പാർക്കിൽ ഒത്തുകൂടിയ ആളുകൾ ആക്രമിച്ചുവെന്ന് യുവതിയുടെ പരാതി. മുന്നൂറിലധികം ആളുകളുള്ള 'ഭ്രാന്തൻകൂട്ടം' വസ്ത്രം വലിച്ചു കീറുകയും മുകളിലേക്ക് എടുത്തെറിയുകയും ചെയ്തുവെന്നാണ് പരാതി.
പാകിസ്താനിലെ ലാഹോറിൽ മിനാറെ പാകിസ്താന് സമീപം ഗ്രേറ്റർ ഇഖ്ബാൽ പാർക്കിലാണ് സംഭ വം. സ്വാതന്ത്ര്യ ദിനത്തിൽ യുവതിയും ആറും സുഹൃത്തുക്കളും ചേർന്ന് ടിക്ടോക് വിഡിയോ ചിത്രീകരിക്കുകയായിരുന്നു. അതിനിടെ ആൾക്കൂട്ടം ഇടപെടുകയും യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയുമായിരുന്നു. യുവതിയെ വായുവിലെറിഞ്ഞ് കളിച്ച ആൾക്കൂട്ടം ആഭരണങ്ങളടക്കം മോഷ്ടിക്കുകയും ചെയ്തു. യുവതിയോടൊപ്പമുള്ളവർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും മൂന്നുറിലധികമുള്ള ആൾക്കുട്ടത്തെ നിയന്ത്രിക്കാനായിെല്ലന്ന് യുവതി പറഞ്ഞതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
യുവതിയുടെ മോതിരം, കമ്മലുകൾ, കൂടെയുള്ളവരുടെ മൊബൈൽ ഫോണുകൾ, പണം എന്നിവ ആൾക്കൂട്ടം കവർന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ലോറി അഡ്ഡ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. അടിയന്തര നടപടിയെടുക്കാൻ എസ്.പിക്ക് ലാഹോർ ഡി.ഐ.ജി സാജിദ് കിയ്യാനി ഉത്തരവ് നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.