ഭാര്യയെ ആക്രമിച്ച്​ പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

നേമം: ഭാര്യയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. പുളിയറക്കോണം രാമേശ്വരം സ്വദേശി രമേശൻ (46) ആണ് അറസ്റ്റിലായത്.

ആഗസ്റ്റ് എട്ടിനാണ്​ കേസിനാസ്​പദമായ സംഭവം. തുടർന്നാണ് ഇയാളുടെ ഭാര്യ ലേഖ പൊലീസിൽ പരാതി നൽകിയത്. ഭർത്താവ് തന്നെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കുകയും മാതാവിനെ ആക്രമിക്കുകയും മകളെ ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പരാതി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - husband arrested for attacking wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.