മേപ്പാടി: വഴക്കിനിടെ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടത്തിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശിനി ബിമല (28) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നേപ്പാൾ സ്വദേശി സാലിവൻ ജാഗിരി (30) നെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. എട്ട് വയസുകാരനായ മകനേയും എടുത്തു നാടുവിടാനുള്ള ശ്രമത്തിനിടെ സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്.
ഒരാഴ്ച മുമ്പാണ് കാപ്പി തോട്ടത്തിൽ ഇവരടങ്ങുന്ന സംഘം ജോലിക്ക് എത്തിയത്. നേപ്പാളിലേക്ക് മടങ്ങി പോകണമെന്ന് ജാഗിരി ആവശ്യപ്പെട്ടതോടെ ബിമല എതിർത്തു. ഇതേ ചൊല്ലിയുണ്ടായ വഴക്കിനിടയിലാണ് തൂമ്പയുടെ പിടി ഉപയോഗിച്ച് ജാഗിരി വിമലയെ അടിച്ചു കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബിമലയുടെ മൃതദേഹം ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റുമോർട്ടം നടത്തി കോഴിക്കോട് പൊതുശ്മശാനത്തിൽ സംസ്കരിക്കും. കുട്ടിയുടെ സംരക്ഷണം അമ്മാവൻ ഏറ്റെടുത്തിട്ടുണ്ട്. ഇവർക്ക് രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും ഉണ്ട്. കുട്ടികൾ നേപ്പാളിലാണ്. ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ, ഡിവൈ.എസ്.പി എം.ഡി സുനിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.