ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിയായ ഭാര്യയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഭർത്താവ്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. ഭാര്യയെ കൊന്നശേഷം കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടിൽ ഏൽപിക്കുകയായിരുന്നു യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച നിലയിലായിരുന്നു. ഈ ക്രൂരതക്ക് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.
ചൈതന്യയെ കൊന്ന ശേഷം മകനുമായി നാട്ടിലെത്തിയ ഭർത്താവ്, കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏൽപിക്കുകയും ചൈതന്യയെ കൊലപ്പെടുത്തിയതായി അറിയിച്ചതായി പറയുന്നു. ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.