ഹൈദരാബാദ്: പുലർച്ചെ ഫോണിൽ സംസാരിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ മുഷീറാബാദിലാണ് സംഭവം. യാസ്മിൻ എന്ന പെൺകുട്ടിയെ ആണ് രണ്ടാനച്ഛൻ കൊലപ്പെടുത്തിയത്.
സംഭവത്തിൽ പ്രതി തൗഫീഖ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പെൺകുട്ടി ഫോണിൽ സംസാരിക്കുന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. തൗഫീഖ് ഇത് ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് ഇയാൾ യാസ്മിന്റെ ഫോൺ തട്ടിപ്പറിക്കുകയും അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെൺകുട്ടി ആവശ്യം നിരസിച്ചത് വഴക്കിൽ കലാശിക്കുകയായിരുന്നു.
പുലർച്ചെ മൂന്ന് മണിയോടെ യാസ്മിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം തൗഫീഖ് രാവിലെ ആറ് മണിയോടെ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.